ഇഫ്താർ മീറ്റ്

മഞ്ചേശ്വരം: മഞ്ചേശ്വരം പ്രസ്ക്ലബി​െൻറ ആഭിമുഖ്യത്തിൽ ‌ സംഘടിപ്പിച്ചു. ഹൊസങ്കടി ഹിൽസൈഡ് ഹാളിൽ നടന്ന പരിപാടിയിൽ ഹൊസങ്കടി ടൗൺ ജുമാമസ്ജിദ് ഖത്തീബ് എൻ.എം. അബ്ദുല്ല മദനി റമദാൻ സന്ദേശം നൽകി. കുമ്പള സി.ഐ വി.വി. മനോജ് ഉദ്‌ഘാടനംചെയ്തു. ആരിഫ് മച്ചംപാടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം. അഷ്‌റഫ്, എക്സൈസ് സി.ഐ റോബിൻബാബു, മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറ് ഹമീദ് ബന്തിയോട്, മംഗൽപാടി പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ ബി.എം. മുസ്തഫ, മഞ്ചേശ്വരം എസ്.ഐ അനൂബ്കുമാർ, യു.കെ ഗ്രൂപ് ചെയർമാൻ യു.കെ. യൂസുഫ്, കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.കെ. നാസർ, സി.പി.ഐ ജില്ല അസി. സെക്രട്ടറി ബി.വി. രാജൻ, മംഗൽപാടി ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനൻ, യൂത്ത്ലീഗ് മണ്ഡലം പ്രസിഡൻറ് സൈഫുല്ല തങ്ങൾ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് പ്രശാന്ത് കനില, മഞ്ചേശ്വരം പഞ്ചായത്ത് അംഗം ഫൈസൽ മച്ചംപാടി, കൺസ്യൂമർ സൊസൈറ്റി പ്രസിഡൻറ് മുരളീധര ഭട്ട്, എസ്.ഡി.പി.ഐ നേതാവ് ഹമീദ് ഹൊസങ്കടി, ബി. മുഹമ്മദ്, സലാം വോർക്കാടി, സായ്ഭദ്ര റായ്, ലത്തീഫ് പാറക്കട്ട, സനിൽകുമാർ, രവി പ്രതാപ്നഗർ, രത്തൻ ഹൊസങ്കടി, ദീപക് എന്നിവർ സംസാരിച്ചു. അരിമണിയില്‍ കരവിരുത് തെളിയിച്ച ഇച്ചിലങ്കോട് സ്വദേശി പുട്ട എന്ന വെങ്കടേഷിന് പ്രസ്ക്ലബി​െൻറ ഉപഹാരം കുമ്പള സി.ഐ മനോജ് കൈമാറി. റഹ്‌മാൻ ഉദ്യാവർ സ്വാഗതവും അനീസ് ഉപ്പള നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.