പകർച്ചപ്പനിക്കെതിരെ ബോധവത്​കരണം

പൊയിനാച്ചി: ചട്ടഞ്ചാൽ പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറയും വാർഡ്തല ആരോഗ്യ സമിതിയുടേയും നേതൃത്വത്തിൽ പകർച്ചപ്പനിക്കെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. എഴുപതോളം വീടുകളിൽ ആരോഗ്യപ്രവർത്തകർ ലഘുലേഖകൾ വിതരണം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലട്ര അബ്ദുൽഖാദർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശകുന്തള കൃഷ്ണൻ, വാർഡ് മെംബർ സുകുമാരൻ ആലിങ്കാൽ, എച്ച്.ഐ ജനാർദനൻ, ജെ.പി.എച്ച്.എൻ ആശമോൾ, അഭിലാഷ്, രാജൻ കെ. പൊയിനാച്ചി, അനുപ്രിയ, ഷാനിമോൾ, ചന്ദ്രാവതി, കാർത്യായനി കൃഷ്ണൻ, വിലാസിനി വിജയലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.