മഞ്ചേശ്വരം: മംഗളൂരു കല്ലടുക്കയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ സംഘ്പരിവാർ നടത്തുന്ന ആക്രമണത്തിലും മന്ത്രി രമാനാഥൈറക്ക് നേരെ ഉയർത്തുന്ന ഭീഷണിയിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഹൊസങ്കടിയിൽ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി കേശവപ്രസാദ് നാണിത്തിലു ഉദ്‌ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡൻറ് ഉമ്മർ ബോർക്കള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹർഷാദ് വോർക്കാടി, ഡി.സി.സി സെക്രട്ടറി സോമശേഖര, അഡ്വ. സുധാകര റായ്, സത്യനാരായണ കല്ലൂരായ, രാഘവേന്ദ്ര ഭട്ട്, ലക്ഷ്മണ പ്രഭു, പ്രസാദ് റായ്, ദിവാകര എസ്.ജെ. സുധാകർ, മഹാലിംഗ മഞ്ചേശ്വരം, ഗുരുവപ്പ മഞ്ചേശ്വരം, ഇർഷാദ്, ഇഖ്ബാൽ, ശരീഫ് അരിബയാൽ, ഫ്രാൻസിസ് ഡിസൂസ, കെ. സദാശിവ, ദാമോദര മാസ്റ്റർ, അബ്ദുഷുക്കൂർ, ലോകനാഥ ഷെട്ടി, ഗണേഷ് ഭണ്ഡാരി, ശ്യാംപ്രസാദ്, വനിതകുമാർ കുമ്പള, നാരായണ ഹെഡാർ, രമേശ് എൻമകജെ, റാം ഭട്ട്, മോഹന റായ്, മുഹമ്മദ് മജൽ, സത്യൻ ഉപ്പള, നവീൻ പൂജാരി എന്നിവർ സംസാരിച്ചു. അസീസ് കല്ലൂർ സ്വാഗതവും കെ. രമേശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.