കൈക്കൂലി കേസിൽ അറസ്​റ്റിലായ വില്ലേജ്​ ഒാഫിസറുടെ ഇടപാടുകൾ അന്വേഷിക്കും

ശ്രീകണ്ഠപുരം: 50,000 രൂപ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പയ്യാവൂർ വിേല്ലജ് ഒാഫിസർ ചെങ്ങളായി അരിമ്പ്ര സ്വദേശിയും ചുഴലിയിൽ താമസക്കാരനുമായ എം.പി. സെയ്തി​െൻറ (38) ഇടപാടുകൾ മുഴുവൻ അന്വേഷിക്കുന്നു. വിജിലൻസും റവന്യൂവകുപ്പും പ്രത്യേകമായി അന്വേഷണം നടത്തുമെന്നാണറിയുന്നത്. പിതാവ് മരിച്ചതിനെ തുടർന്ന് 18ാം വയസ്സിൽ ജോലി ലഭിച്ച സെയ്ത് തളിപ്പറമ്പിലും പയ്യാവൂരിലും ഉൾെപ്പടെ േജാലിചെയ്തകാലത്ത് ഒേട്ടറെ ക്രമേക്കടുകൾ കാട്ടി കൈക്കൂലി സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന. നിസ്സാര കാര്യങ്ങൾക്കുപോലും ഒാഫിസിലെത്തുന്ന സാധാരണക്കാരെയടക്കം വട്ടം കറക്കുന്നതും ഒടുവിൽ കൈക്കൂലിവാങ്ങി കാര്യം നടത്തിക്കൊടുക്കുന്നതും ഇയാൾ പതിവാക്കിയിരുന്നതായി വിജിലൻസ് കെണ്ടത്തിയിരുന്നു. ഏറെ കാലമായി കൈക്കൂലി വാങ്ങുന്നതായുള്ള ഒേട്ടറെ പരാതികൾ ലഭിച്ചതിനാൽ സെയ്തിനെ വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പയ്യാവൂർ, കാഞ്ഞിരക്കൊല്ലി മേഖലകളിൽ വൻ തുക വാങ്ങി അനധികൃതമായി നിരവധി ൈകയേറ്റഭൂമികൾക്കും മറ്റും പട്ടയവും അനുബന്ധരേഖകളും ഉണ്ടാക്കിക്കൊടുക്കാൻ വില്ലേജ് ഒാഫിസറായിരുന്ന സെയ്ത് പ്രവർത്തിച്ചതായി വിവരം ലഭിച്ചതിനാൽ വിജിലൻസ് സംഘം കർശന അന്വേഷണമാണ് നടത്തുന്നത്. തലശ്ശേരി വിജിലൻസ് കോടതി സെയ്തിനെ റിമാൻഡ് ചെയ്തു. ഇയാളെ ജോലിയിൽനിന്ന് ഒഴിവാക്കുന്നതിനായി വിജിലൻസ് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.