കാരുണ്യത്തിന് കാത്തുനില്‍ക്കാതെ ശമ്മാസ് യാത്രയായി

കാഞ്ഞങ്ങാട്: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലിരുന്ന അജാനൂര്‍ മാണിക്കോത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദി​െൻറയും ഫാത്തിമയുടെയും മകന്‍ ശമ്മാസ് (11) നിര്യാതനായി. ഗുരുതരാവസ്ഥയിലായ ശമ്മാസി​െൻറ ചികിത്സക്ക് നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇന്നലെ ഉച്ചയോെടയായിരുന്നു അന്ത്യം. കൂലിപ്പണിചെയ്ത് ജീവിതം നയിക്കുന്ന മുഹമ്മദി​െൻറ ആറു മക്കളില്‍ ഏറ്റവും ഇളയവനാണ് ശമ്മാസ്. മാണിക്കോത്ത് മിഫ്താഹുല്‍ ഉലൂം മദ്റസയില്‍ അഞ്ചാം ക്ലാസിലും മാണിക്കോത്ത് ഫിഷറീസ് സ്‌കൂളില്‍ ഏഴാം തരത്തിലും വിദ്യാർഥിയാണ് ശമ്മാസ്. മൂന്നു വര്‍ഷം മുമ്പ് കുട്ടിക്ക് കഠിനമായ പനി വരുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാണിക്കോത്തെ ഏതാനും സാമൂഹികപ്രവര്‍ത്തകര്‍ സാമ്പത്തികപിന്തുണ നൽകിയതിനെ തുടർന്ന് എറണാകുളത്തെ ഡോ. വി.പി. ഗംഗാധരനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആര്‍.സി.സിയില്‍ ഒമ്പതു മാസം ചികിത്സനടത്തുകയും ചെയ്തിരുന്നു. സഹോദരങ്ങൾ: ജാഫർ, മിസ്രിയ, തഫ്സിയ, സഫ്വാൻ, ആസിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.