കേന്ദ്ര സർവകലാശാലാ പ്രവേശനം: റാങ്ക്​ ലിസ്​റ്റിൽ ഉൾപ്പെട്ടവർക്ക്​ യോഗ്യതയില്ലെന്ന്​ പറഞ്ഞ്​ ​പ്രവേശനം നിഷേധിച്ചു

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ പ്രവേശനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ കൗൺസലിങ്ങിന് വിളിച്ചുവരുത്തിയശേഷം യോഗ്യതയില്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിച്ചതായി ആക്ഷേപം. പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് പ്രവേശനത്തിനെത്തിയ വിദ്യാർഥികൾക്ക് നിശ്ചിത ബിരുദമില്ലെന്ന കാരണം പറഞ്ഞ് അവസരം നിഷേധിച്ചുവെന്നാണ് പരാതി. പ്രവേശനത്തിനെത്തിയ 23 പേരിൽ 10 പേരെ മാത്രമാണ് പരിഗണിച്ചത്. ബിരുദാനന്തര കോഴ്സിലേക്കുള്ള ആദ്യഘട്ട പ്രവേശനത്തിന് അറിയിപ്പ് ലഭിച്ചതനുസരിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പേതാടെ കാസർകോട് പെരിയയിലെ സർവകലാശാലാ ആസ്ഥാനെത്തത്തിയ വിദ്യാർഥികളോട് കാത്തിരിക്കാൻ നിർേദശിക്കുകയായിരുന്നു. തുടർന്ന് ഉച്ച 12ഒാടെയാണ് യോഗ്യതയില്ലാത്തതിനാൽ പ്രവേശനം നൽകാനാവില്ലെന്ന് അറിയിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവരാണ് പ്രവേശനം നിഷേധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് പ്രവേശനത്തിെനത്തിയത്. ഇതുസംബന്ധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും സർവകലാശാലാ വിദ്യാർഥി ക്ഷേമവിഭാഗം ഡീനിന് പരാതി നൽകി. ഇത് വൈസ് ചാൻസലറുടെയും അക്കാദമിക് കൗൺസിലി​െൻറയും പരിഗണനക്ക് കൈമാറിയതായി ഡീൻ ഡോ. രാജേന്ദ്രൻ അറിയിച്ചു. പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ കോഴ്സിന് അടിസ്ഥാനയോഗ്യതയായി നിശ്ചയിച്ചത് എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്സി നഴ്സിങ് എന്നിവയും തത്തുല്യ ബിരുദ കോഴ്സുകളുമാണ്. രാജസ്ഥാൻ കേന്ദ്ര സർവകലാശാലയാണ് അഖിലേന്ത്യാതലത്തിൽ പ്രവേശനപരീക്ഷ നിയന്ത്രിച്ചത്. സർവകലാശാലയുടെ വെബ്സൈറ്റിൽ അടിസ്ഥാനയോഗ്യതയുടെ കാര്യം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അപേക്ഷകർ ശ്രദ്ധിക്കാതിരുന്നതാണ് പരാതിക്കിടയാക്കിയതെന്നും നിശ്ചിതയോഗ്യതയുള്ള 10 പേരെയാണ് പരിഗണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രവേശനപരീക്ഷയിൽ നിശ്ചിത സ്കോർ നേടിയവരെയെല്ലാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് അടിസ്ഥാനയോഗ്യത പരിശോധിച്ചാണ് പ്രവേശനം തീരുമാനിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ സർവകലാശാല പ്രത്യേക ചർച്ച നടത്തി ഇവരെ പരിഗണിക്കുന്നകാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഡീൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.