പിലിക്കോട് 16 ജനമിത്ര സേവനകേന്ദ്രങ്ങള്‍ വരുന്നൂ; ഗ്രന്ഥാലയങ്ങള്‍ സാമൂഹികസേവന കേന്ദ്രങ്ങളാകും

ചെറുവത്തൂര്‍: പിലിക്കോട്ടെ ഗ്രന്ഥാലയങ്ങള്‍ പുസ്തകങ്ങള്‍ക്കൊപ്പം സേവനങ്ങള്‍കൂടി ലഭ്യമാകുന്ന ജനമിത്ര സേവനകേന്ദ്രങ്ങളാകുന്നു. പഞ്ചായത്തി​െൻറ നേതൃത്വത്തിലുള്ള പദ്ധതിക്ക് വായനപക്ഷാചരണ വേളയില്‍ തുടക്കംകുറിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിവിധ ഏജന്‍സികളില്‍നിന്ന് ലഭ്യമാകുന്ന സാന്ത്വന പരിചരണ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഗ്രാമീണ ഗ്രന്ഥാലയങ്ങളെ സജീവമാക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ പൊതുനന്മ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. 16 ഗ്രന്ഥാലയങ്ങളാണ് ജനസേവന കേന്ദ്രങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. എട്ടു കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലി​െൻറ സഹായ സഹകരണങ്ങള്‍ തുടര്‍ പദ്ധതികളില്‍ ലഭ്യമാകും. ഗ്രന്ഥാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉടന്‍ ഒരുക്കും. ജനക്ഷേമ പദ്ധതികളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാനും അപേക്ഷ സമര്‍പ്പിക്കാനുമൊക്കെ കമ്പ്യൂട്ടര്‍ സ​െൻററുകളില്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ടുകള്‍ ജനമിത്ര സേവനങ്ങള്‍ തുറക്കുന്നതോടെ ഇല്ലാതാകും. പടുവളം എസ്.ജി.വൈ.എസ് ഹാളില്‍ 24ന് ഉച്ചക്ക് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജനസേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചക്ക് രണ്ടിന് സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശിൽപശാല നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.