കണ്ണൂർ: കേന്ദ്ര ഗവ. ജീവനക്കാരോടും പെൻഷൻകാരോടും കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, മന്ത്രിതല സമിതി നൽകിയ ഉറപ്പുകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ഹെഡ്പോസ്റ്റ് ഒാഫിസിന് സമീപം മനുഷ്യച്ചങ്ങല തീർത്തു. കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. കെ. അശോകൻ അധ്യക്ഷത വഹിച്ചു. എം.വി. രാമചന്ദ്രൻ, കെ. ബാബുരാജ്, വി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. കെ.എം.വി. ചന്ദ്രൻ, എം.എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.