ക്വാറികൾക്ക് ഇളവ്: ഹൈകോടതിയെ സമീപിക്കും -ജനകീയവേദി പാനൂർ: ജനവാസകേന്ദ്രവും ക്വാറിയും തമ്മിലുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്ററാക്കി മാറ്റാനുള്ള സർക്കാർനീക്കത്തിനെതിരെ ഹൈകോടതിയെ സമീപിക്കാൻ ജനകീയവേദി കണ്ണൂർ ജില്ല ഭാരവാഹികളുടെ അടിയന്തരയോഗം തീരുമാനിച്ചു. ജില്ലയിലെ പലഭാഗങ്ങളിലും മഴക്കാലത്തും ശുദ്ധജലവിതരണം ചെയ്യേണ്ടി വരുന്നു. ജലപ്രവാഹമുള്ള തോടുകളുടെ ഉദ്ഭവസ്ഥാനവും ജനങ്ങളുടെ വാസസ്ഥലമായ മിക്കയിടങ്ങളിലും ക്വാറികളുടെ പ്രവർത്തനംകൊണ്ട് നാശം വിതച്ചിരിക്കുകയാണ്. പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന ജനവിരുദ്ധനിലപാടിൽനിന്ന് സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.പി. പ്രകാശൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഇ. മനീഷ്, കെ.പി. ശാരദ, കെ.പി. ദിനേശൻ, കെ.കെ. ചാത്തുക്കുട്ടി, എ.പി. രാജു, ജെയ്സൻ ----------ഡെമനിക്, എടച്ചോളി ഗോവിന്ദൻ, വിനോദ് കൊമ്പൻ, ഓന്തത്ത് കുഞ്ഞിക്കണ്ണൻ, കെ.സി. അനിത, ടി.കെ. ബിന്ദു, പുരുഷു കടുങ്ങാപൊയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.