മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണം നടത്തിയ പൊലീസുകാരനെ തിരിച്ചെടുത്തതിൽ പ്രതിഷേധം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ അപവാദപ്രചരണം നടത്തിയ സംഭവത്തിൽ സസ്െപൻഷനിലായ പൊലീസുകാരനെ ചുരുങ്ങിയസമയത്തിനുള്ളിൽ സർവിസിൽ തിരിച്ചെടുത്തതിനെതിരെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ രൂക്ഷവിമർശനം. സർവിസിൽ തിരിച്ചെത്തിയ ഉടൻ വീണ്ടും വാട്സ് ആപ് സന്ദേശത്തിലൂടെ വിവാദം സൃഷ്ടിച്ച ഇൗ പൊലീസുകാരനെതിരെ നടപടി വേണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ചുരുങ്ങിയത് ആറുമാസമെങ്കിലും സസ്പെൻഷൻ ഉണ്ടാകാറുണ്ടെങ്കിലും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽെപട്ടയാളെ രണ്ടു മാസത്തിനുള്ളിൽതന്നെ സർവിസിൽ തിരിച്ചെടുക്കാൻ നടത്തിയ അനധികൃത ഇടപെടലിനെതിരായാണ് സമ്മേളനത്തിൽ രൂക്ഷവിമർശനമുയർന്നത്. കഴിഞ്ഞതവണ അസോസിയേഷൻ ജില്ല സെക്രട്ടറിയും തില്ലേങ്കരി സ്വദേശിയായ വലത് അനുകൂല സംഘടനാ പ്രവർത്തകൻകൂടിയായ ഗംഗാധരനാണ് മുഖ്യമന്ത്രിക്കെതിരെ അപവാദപ്രചരണം നടത്തിയ സംഭവത്തിൽ സസ്പെൻഷനിലായത്. പേരാവൂർ സ്റ്റേഷനിൽ ജോലിയിലേർപ്പെട്ടിരിക്കെയായിരുന്നു സസ്പെൻഷൻ. രണ്ടു മാസംകൊണ്ട് സ്വന്തം നാട്ടിൽനിന്ന് ഏറെ അകലെയല്ലാത്ത കരിക്കോട്ടക്കരി സ്റ്റേഷനിലേക്കാണ് ഗംഗാധരന് സസ്പെൻഷൻ പിൻവലിച്ച് നിയമനം നൽകിയത്. സർവിസിൽ തിരിച്ചെത്തിയ ഉടൻ ഗംഗാധരൻ 'തന്നെ തിരിച്ചെടുത്തവർക്കും തിരിച്ചെടുക്കാൻ സഹായിച്ചവർക്കും ഒറ്റുകൊടുത്ത പിതൃശൂന്യർക്കും നന്ദി' എന്ന് വാട്സ്ആപ് വഴി പ്രചരണം നടത്തിയതും ഇടതനുകൂല ഭാരവാഹികൾ സമ്മേളനത്തിൽ ഉന്നയിച്ചു. ഇൗ സംഭവത്തിൽ ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.