തുരു​െമ്പടുത്ത്​ നശിക്കുന്ന വാഹനങ്ങൾ ഡമ്പിങ്​ യാർഡിലേക്ക്​ മാറ്റണം --^പൊലീസ്​ അ​സോസിയേഷൻ

തുരുെമ്പടുത്ത് നശിക്കുന്ന വാഹനങ്ങൾ ഡമ്പിങ് യാർഡിലേക്ക് മാറ്റണം ---പൊലീസ് അസോസിയേഷൻ കണ്ണൂർ: വിവിധ കേസുകളിൽപെട്ട് പൊലീസ് സ്റ്റേഷൻ വളപ്പിലും റോഡരികിലും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ ഡമ്പിങ് യാർഡിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഡി.പി.സി കാൻറീന് ലഭിച്ചുകൊണ്ടിരിക്കുന്ന നികുതിയിളവ് ജി.എസ്.ടി നടപ്പാക്കുന്നതോടെ നഷ്ടപ്പെടുമെന്ന ആശങ്ക ദുരീകരിക്കണം. ഉപയോഗയോഗ്യമല്ലാത്ത ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കണം. ക്വാർട്ടേഴ്സുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിർമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാവോവാദിഭീഷണി നിലനിൽക്കുന്ന സ്റ്റേഷനുകളിൽ മതിയായ അംഗബലവും ആവശ്യമായ ഭൗതികസാഹചര്യങ്ങളും ഒരുക്കുക, ഇരിട്ടിയിലും പയ്യന്നൂരും ട്രാഫിക് യൂനിറ്റും കൺേട്രാൾ റൂമും അനുവദിക്കുക, ജനമൈത്രി സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. നവനീതം ഓഡിറ്റോറിയത്തിൽ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉദ്ഘാടനംചെയ്തു. കെ.പി.എ പ്രസിഡൻറ് പി.വി. രാജേഷ് അധ്യക്ഷതവഹിച്ചു. ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം, ഡി.എച്ച്.ക്യൂ ഡെപ്യൂട്ടി കമാൻഡൻറ് ടി.കെ. സാഗുൽ, ഡിവൈ.എസ്.പിമാരായ പി.പി. സദാനന്ദൻ, കെ.വി. വേണുഗോപാൽ, എം.പി. വിനോദ്, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി. രമേശൻ, ടി. പ്രജീഷ്, െക.െഎ. മാർട്ടിൻ, എസ്. ഷൈജു എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ സംഘടനാറിപ്പോർട്ടും ജില്ല സെക്രട്ടറി കെ. രാജേഷ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ കെ.എൻ. സഞ്ജയ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ട് എൻ.കെ. പ്രസാദ് അവതരിപ്പിച്ചു. എൻ.വി. രമേശൻ പ്രമേയം അവതരിപ്പിച്ചു. കെ. പ്രിയേഷ് സ്വാഗതവും പി. ബിജു നന്ദിയും പറഞ്ഞു. പൊതുസമ്മേളനം ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. പി.വി. രാജേഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ മുഖ്യാതിഥിയായിരുന്നു. പി.ജി. അനിൽകുമാർ, ടി.കെ. രത്നകുമാർ എന്നിവർ സംസാരിച്ചു. കെ. രാജേഷ് സ്വാഗതവും എൻ.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.