കണ്ണൂർ: മലബാര്‍ വികസനസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷവും ഇഫ്താര്‍ സംഗമവും അവാര്‍ഡ് ദാനവും നാളെ നടക്കും. വൈകീട്ട് അഞ്ചിന് ചേംബര്‍ ഓഫ് േകാമേഴ്‌സ് ഹാളില്‍ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയാകും. കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല, മാതാ പ്രേം വൈശാലി എന്നിവര്‍ അനുഗ്രഹപ്രഭാഷണവും വലിയന്നൂര്‍ ജുമാമസ്ജിദ് ഖതീബ് മുഹമ്മദ് സജീര്‍ സഖാഫി ഇഫ്താര്‍ സന്ദേശവും നല്‍കും. ചടങ്ങില്‍ എസ്.എസ്.എൽ.സി പരീക്ഷയിലെ ഉന്നതവിജയികളെയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുകയും അവര്‍ക്ക് പുരസ്‌കാരം നല്‍കുകയും ചെയ്യും. വാർത്താസമ്മേളനത്തില്‍ അഡ്വ. ബിനോയ് തോമസ്, കെ.ആർ. അബ്ദുല്‍ ഖാദര്‍, സുരേഷ് ഓടാപന്തിയില്‍, ഭരതന്‍ പീലിക്കോട്, പി.പി. ആനന്ദന്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.