മുകുന്ദേട്ട​െൻറ മൃതദേഹം പഠനത്തിന്​ വിട്ടുനൽകി

പാനൂർ: കണ്ണംവെള്ളി 'പ്രകൃതി'യിലെ മുകുന്ദ​െൻറ (84) ഭൗതികശരീരം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനത്തിനായി കൈമാറി. 2007ൽ എഴുതിവെച്ച വിൽപത്രത്തിലാണ് ത​െൻറ ശരീരം മരണശേഷം വൈദ്യപഠനത്തിന് നൽകണമെന്ന് പറഞ്ഞിട്ടുള്ളത്. കണ്ണുകൾ ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ അവയവങ്ങളും ദാനംചെയ്യണമെന്നും വിൽപത്രത്തിൽ പറയുന്നു. എന്നാൽ, സാങ്കേതികകാരണങ്ങളാൽ അവയവദാനം നടന്നില്ല. കർണാടകയിൽ കർഷകനായിരുന്ന മുകുന്ദൻ ഒരു കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതൃനിരയിലുണ്ടായിരുന്നു. യുവസാഹിത്യകാരൻ ടി.കെ. അനിൽകുമാറി​െൻറ പിതാവാണ്. വൻജനാവലിയുടെ സാന്നിധ്യത്തിലാണ് ഭൗതികശരീരം പരിയാരം മെഡിക്കൽ കോളജിന് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.