കേളകം: കാലാവധി കഴിഞ്ഞിട്ടും പാലംപണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് തൊണ്ടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിഷേധത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. കരാറുകാരെൻറയും ഉദ്യോഗസ്ഥരുടെയും ഒത്തുകളി അവസാനിപ്പിച്ച് പാലംപണി പുനരാരംഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ പൂർത്തിയാക്കേണ്ടതാണെങ്കിലും 2017 ആയിട്ടും പാതിഭാഗംപോലും പാലത്തിെൻറ പണി പൂർത്തിയായിട്ടില്ല. പഞ്ചായത്ത് മെംബർമാരായ ജൂബിലി ചാക്കോ, ഡാർളി ടോമി, ആക്ഷൻ കമ്മിറ്റി ചെർമാൻ തങ്കച്ചൻ കോക്കാട്ട്, വൈസ് ചെയർമാൻ ജോർജ് മാത്യു, കൺവീനർ ജോസ് ഫിലിപ്, ജോ. കൺവീനർമാരായ അഗസ്റ്റിൻ മഞ്ഞളാങ്കൽ, ഒ. മാത്യു ഒറ്റപ്ലാക്കൽ, സി.എ. തങ്കം, എസ്തപ്പാൻ തട്ടിൽ, ജോയി തുരുത്തിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.