കു​രു​മു​ള​കി​‍െൻറ വി​ല​യി​ടി​വ്; ക​ര്‍​ഷ​കരും വ്യാപാരികളും പ്ര​തി​സ​ന്ധി​യി​ല്‍

കേളകം: കുരുമുളകി‍​െൻറ വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. കുരുമുളക് വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. സാധാരണ വിളവെടുപ്പുകാലത്ത് കുരുമുളക് വില്‍പന നടത്താതെ ജൂൺ, ജൂലൈ മാസങ്ങളില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇറക്കുമതി ആരംഭിച്ചതോടെ കുരുമുളകുവില ഇടിയുകയായിരുന്നെന്നാണ് വ്യാപാരികള്‍ പറയുന്നത്. അടിക്കടിയുണ്ടാകുന്ന വിലക്കുറവ് കാരണം വ്യാപാരികള്‍ക്ക് കുരുമുളക് വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കര്‍ണാടകയില്‍ കുരുമുളകുകൃഷി വ്യാപിച്ചതും ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.