കണ്ണൂർ സർവകലാശാല നിയമനം: യൂത്ത്കോൺഗ്രസ്​ പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ: സർവകലാശാലയിൽ 2012ൽ കാലാവധികഴിഞ്ഞ റാങ്ക്ലിസ്റ്റിൽനിന്ന് സ്ഥിരനിയമനം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. രാഷ്ട്രീയപക്ഷപാതവും സ്വജനപക്ഷപാതവും കാട്ടി പഴയ ലിസ്റ്റിലുള്ള സി.പി.എം നേതാക്കളെയും ബന്ധുക്കളെയും ജോലിയിൽ കയറ്റാനാണ് പുതിയ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. സർവകലാശാല നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമനങ്ങൾ നടത്തുന്നത്. നടപടി നിർത്തിയില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ അസംബ്ലി കമ്മിറ്റി അറിയിച്ചു. പി.എ. ഹരി അധ്യക്ഷതവഹിച്ചു. വിപിൻ ആറ്റടപ്പ, ബഷീർ പള്ളിപ്പൊയിൽ, സബീഷ് എളയാവൂർ, ബിജോയ് തയ്യിൽ, നൗഫൽ താവക്കര, കെ. സനേഷി, സുഭീഷ് മരക്കാർക്കണ്ടി, പ്രിനിൽ മതുക്കോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.