റോഡിലെ വളവും ചുറ്റുമതിലും അപകടഭീഷണി ഉയർത്തുന്നു

പടന്ന: പടന്ന വലിയ ജുമാമസ്ജിദിന് സമീപത്തെ നാലു റോഡുകൾ ചേരുന്ന ജങ്ഷൻ സ്ഥിരം അപകടമേഖലയാകുന്നു. റോഡിലെ വളവും സമീപത്തെ ചുറ്റുമതിലുമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. തായൽ ബസാർ ഭാഗത്തുനിന്ന് ചെറുവത്തൂർ-പടന്ന റോഡിലേക്ക് കയറുന്ന വാഹനങ്ങളിലുള്ളവർക്ക് വലത് ദിശയിൽനിന്നും വാഹനങ്ങൾ വരുന്നത് കാണാനാവില്ല. റോഡിലെ വളവിലുള്ള ചുറ്റുമതിലാണ് കാഴ്ച മറക്കുന്നത്. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. എതിർദിശയിൽനിന്ന് വരുന്ന വാഹനം കാണുന്നതരത്തിൽ ചുറ്റുമതിലി​െൻറ ഉയരം കുറച്ചോ കോൺവെക്സ് മിറർ സ്ഥാപിച്ചോ അപകടസാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.