പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ കുരുന്നുകൾ ലൈബ്രറിയിലെത്തി

ചെറുവത്തൂർ: പുസ്തകങ്ങളെ ചങ്ങാതികളാക്കി വായനയുടെ അനന്തമായ ലോകത്ത് പറന്നുയരാൻ കുട്ടികൾ ലൈബ്രറിയിലെത്തി. വായന പക്ഷാചാരണത്തി​െൻറ ഭാഗമായി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലെ വിദ്യാർഥികളാണ് കാലിക്കടവ് രമ്യ സാംസ്കാരികനിലയം ഗ്രന്ഥശാലയിലെത്തിയത്. ബാലസാഹിത്യകൃതികൾ മുതൽ ഗൗരവമായ വായനക്കുതകുന്ന 4500ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. വായനശാലയുടെ നടത്തിപ്പ്, പുസ്തക രജിസ്റ്റർ തുടങ്ങി മുഴുവൻ കാര്യങ്ങളും വിദ്യാർഥികൾക്ക് വിശദീകരിച്ചു. എല്ലാവരെയും ഗ്രന്ഥാലയത്തിൽ അംഗങ്ങളാക്കി ചേർത്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ശ്രീധരൻ വായനശാല സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.ടി. ഗീത, കെ. പ്രഭാകരൻ, പി.സി. വിജയൻ, പി.സി. പ്രസന്ന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.