p7bakki3 എം.​​എ​​ൽ.​​എ​​മാ​​ർ​​ക്കെ​​തി​​രെ വ്യാ​​ജ​​വാ​​ർ​​ത്ത; ക​​ർ​​ണാ​​ട​​ക​​യി​​ൽ എ​​ഡി​​റ്റ​​ർ​​മാ​​ർ​​ക്ക്​ ഒ​​രു​​വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ

ബംഗളൂരു: എം.എൽ.എമാരെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചതിന് രണ്ടു എഡിറ്റർമാർക്ക് നിയമസഭ സ്പീക്കർ ഒരു വർഷം തടവും 10,000 രൂപ വീതം പിഴയും ചുമത്തി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹായ് ബംഗളൂരു' പ്രസിദ്ധീകരണത്തി​െൻറ എഡിറ്റർ രവി ബെലഗെരെ, 'യെലഹങ്ക വോയ്സ്' എഡിറ്റർ അനിൽ രാജ് എന്നിവരെയാണ് സ്പീക്കർ കെ.ബി. കൊളിവാഡ് ശിക്ഷിച്ചത്. ശിരഗുപ്പ എം.എൽ.എ നാഗരാജ്, യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ് എന്നിവരുടെ പരാതിയിലാണ് നടപടി. വിഷയത്തിൽ അന്വേഷണം നടത്തിയ പ്രിവിലേജ് കമ്മിറ്റി എഡിറ്റർമാർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. കിമ്മനെ രത്നാകർ തലവനായ സമിതിയാണ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർക്ക് ഒരു വർഷം തടവും പിഴയും നിർദേശിച്ചത്. എം.എൽ.എമാരെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകളാണ് ഇവർ പ്രസിദ്ധീകരിച്ചത്. കർശനമായ നടപടിവേണമെന്നും സമിതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. സഭയിലെ എല്ലാ അംഗങ്ങളും സമിതിയുടെ നിർദേശങ്ങൾ അംഗീകരിച്ചു. ജനപ്രതിനിധികൾ നൽകിയ മുന്നറിയിപ്പ് മറികടന്നാണ് ഇരുവരും വാർത്തകൾ പ്രസിദ്ധീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.