p7bakki ബിഹാറിൽ സഖ്യത്തിന്​ ഭീഷണിയില്ലെന്ന്​ ഇരുകൂട്ടരും

നിതീഷ് ചരിത്ര വിഡ്ഢിത്തം ചെയ്യരുതെന്ന് ലാലു തീരുമാനത്തിൽനിന്ന് പിേന്നാട്ടിെല്ലന്ന് ജനതാദൾ യു നിതീഷ് അടുക്കുന്നെന്ന് ബി.ജെ.പി ന്യൂഡൽഹി: ബിഹാറി​െൻറ മകളായ മീരാകുമാറിന് പകരം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് വോട്ടുചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചരിത്രപരമായ വിഡ്ഢിത്തം കാണിക്കരുതെന്ന് സഖ്യകക്ഷിയായ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. മീരാകുമാറിനെ തങ്ങൾ ആദരിക്കുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ ആലോചിച്ചെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറാനില്ലെന്ന് ജനതാദൾ യു അതിനു മറുപടി നൽകി. അതേസമയം, രാഷ്്ട്രപതി തെരഞ്ഞെടുപ്പ് ബിഹാറിലെ സഖ്യത്തെ ബാധിക്കില്ലെന്ന് ഇരുകൂട്ടരും ഒരു പോലെ വ്യക്തമാക്കുകയും ചെയ്തു. മീരാകുമാറിനെ പ്രതിപക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമാണ് ലാലുപ്രസാദ് യാദവ് തീരുമാനം പുനഃപരിശോധിക്കാൻ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടത്. ഫാഷിസ്റ്റുകളെ അകറ്റി നിർത്താൻ ബിഹാറിൽ മുമ്പ് സഖ്യമുണ്ടാക്കുകയും ഏതാനും മാസം മുമ്പ് പൊതു രാഷ്ട്രപതി സ്ഥാനാർഥിയെ നിർത്താനും ആവശ്യപ്പെട്ടത് നിതീഷ് ആയിരുന്നുവെന്ന് ലാലു ഒാർമിപ്പിച്ചു. എന്നാൽ, മീരാകുമാറിനെ തങ്ങൾ ആദരിക്കുന്നുണ്ടെങ്കിലും പാർട്ടി യോഗം ചേർന്ന് എടുത്ത ഒരു തീരുമാനത്തിൽനിന്ന് പിന്നോട്ടുമാറാൻ കഴിയില്ലെന്ന് ജനതാദൾ യു നേതാവും രാജ്യസഭാംഗവുമായ കെ.സി. ത്യാഗി മറുപടി നൽകി. സഖ്യം ബിഹാറിൽ പരിമിതമാണെന്നും പുറത്തില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയതാണെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുറത്താണെന്നും ലാലുവുമായുള്ള സഖ്യം തുടരുമെന്നും ത്യാഗി പറഞ്ഞു. എന്നാൽ, ഇരു പാർട്ടികളുടെയും അവകാശവാദം ബിഹാറിലെ ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ തള്ളി. ലാലുവിനും മകനുമെതിരെ തങ്ങൾ രേഖകൾ പുറത്തുവിട്ടപ്പോൾ അതിൽ അഭിനന്ദിക്കുകയാണ് നിതീഷ് കുമാർ ചെയ്തത്. ബി.ജെ.പിയുടെ നിലപാടുകളെ നിതീഷ് അംഗീകരിക്കുന്നതി​െൻറ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.