ആതുര മേഖലയിൽ കണ്ണൂർ പൊലീസി​െൻറ '​​ൈകയ്യൊപ്പ്​'

കണ്ണൂർ: ആതുര മേഖലയിൽ 'ൈകയ്യൊപ്പ്' ചാർത്തി കണ്ണൂർ പൊലീസി​െൻറ ജൈത്രയാത്ര നാലാം വർഷത്തിലേക്ക്. നാലുവർഷത്തിനിടെ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ വരുന്ന 539ഒാളം നിർധന രോഗികളെ കണ്ടെത്തി 53 ലക്ഷത്തോളം രൂപയാണ് ജില്ലയിലെ പൊലീസ് സേനാംഗങ്ങളുടെ ശമ്പളത്തിൽനിന്ന് സ്വരൂപിച്ച സഹായധനം കൈമാറിയത്. കഴിഞ്ഞദിവസം പൊലീസ് ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 38ഒാളം പേരാണ് സഹായധനം ഏറ്റുവാങ്ങാനെത്തിയത്. 2014ൽ കെ. ഉണ്ണിരാജൻ ജില്ല പൊലീസ് മേധാവിയായിരിക്കെയാണ് പൊലീസി​െൻറ ശമ്പളത്തിൽനിന്നും നാമമാത്രമായ തുക നീക്കി വെച്ച് പൊതുജനങ്ങളിൽ കഷ്ടതയനുഭവിക്കുന്നവർക്ക് ചികിത്സ സഹായം നൽകാനുള്ള ആശയത്തിന് രൂപം നൽകിയത്. ആതുരസേവന മേഖലയിലെ കൈത്താങ്ങ് എന്ന പദ്ധതിക്ക് ജില്ലയിലെ മുഴുവൻ പൊലീസ് ഒാഫിസർമാരും മിനിസ്റ്റീരിയൽ സ്റ്റാഫ് അംഗങ്ങൾ ഉൾെപ്പടെയുള്ള മുഴുവൻ സേനാംഗങ്ങളും പിന്തുണയുമായെത്തിയതോടെ 'ആതുരമിത്രം' എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാവുകയായിരുന്നു. ഒാരോ മാസവും വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഭിക്കുന്ന സഹായധനത്തിനുള്ള അപേക്ഷകളിൽ സ്പെഷൽ ബ്രാഞ്ച് മുഖാന്തിരം അന്വേഷണം നടത്തി അർഹരായവർക്ക് സഹായധനം നൽകുകയാണ് ചെയ്യുന്നത്. ബുധനാഴ്ച നടന്ന സഹായധനം കൈമാറൽ ചടങ്ങ് െഎ.ജി മഹിപാൽ യാദവ് ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമാൻറൻഡ് ടി.കെ. സാഗുൽ, ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ടി.കെ. രത്നകുമാർ, പി.വി. രാജേഷ് എന്നിവർ സംസാരിച്ചു. ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ സ്വാഗതവും കെ.കെ. വനജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.