സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കുന്നു

കാസർകോട്: സംസ്ഥാന യുവജന കമീഷൻ കോളജുകളിലും കോളനികളിലും മദ്യം, മയക്കുമരുന്ന് ദുരുപയോഗം, റാഗിങ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവക്കെതിരെയും റോഡ്സുരക്ഷ, മാനസികാരോഗ്യം എന്നിവസംബന്ധിച്ചും ബോധവത്കരണപ്രവർത്തനങ്ങൾ നടത്തുന്നതിന് സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവർക്കായി കൂടിക്കാഴ്ച ജൂൺ 30ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും കൂടിക്കാഴ്ച നടത്തും. യോഗ്യത പ്ലസ് ടുവും പ്രായപരിധി 18 നും 40നും ഇടയിലുമാണ്. അപേക്ഷാഫോറം കമീഷ​െൻറ www.ksyc.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ്ചെയ്യാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും രണ്ട് ഫോട്ടോയും സഹിതം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.