ജലസംരക്ഷണ സന്ദേശവുമായി ഒരു വിവാഹക്ഷണക്കത്ത്​

പെരിയ: മഴക്കാലമെത്തുമ്പോൾ ഉഷ്ണത്തിൽ കരിഞ്ഞ വേനലിനെ ഓർമപ്പെടുത്തി മഴവെള്ളം വീഴുന്നിടത്ത് താഴ്ത്താൻ ആഹ്വാനംചെയ്യുന്ന 'വീഴുന്നിടത്ത് താഴട്ടെ മഴ' യെന്ന ചെറുകുറിപ്പ്. ജലസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു നോട്ടീസിനെപ്പറ്റിയാണ് പറയുന്നതെന്ന് ധരിച്ചെങ്കിൽ തെറ്റി. ഇതൊരു വിവാഹക്ഷണക്കത്താണ്. സീഡിയിൽ, മരത്തോലിൽ, തുകലിൽ, പ്ലാസ്റ്റിക്കിൽ... ക്ഷണക്കത്തിൽ വ്യത്യസ്തതകൾ പരീക്ഷിക്കുന്ന പുതുതലമുറയിൽ വ്യത്യസ്തനാവുകയാണ് പുല്ലൂരിനടുത്ത് കേളോത്ത് മഠത്തിൽ കെ. മണികണ്ഠൻ. മണികണ്ഠ​െൻറ വിവാഹക്ഷണക്കത്തി​െൻറ രണ്ടാംപുറം നിറഞ്ഞുനിൽക്കുന്നത് മഴവെള്ളശേഖരത്തി​െൻറ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ്. വറ്റിവരണ്ട ജലാശയങ്ങൾ, കണ്ണടഞ്ഞുപോയ നീരുറവകൾ, വിണ്ടുകീറിയ പാടങ്ങൾ, കൊഴിഞ്ഞ ഇലകൾ. ഇന്ന് മഴ വന്നിരിക്കുന്നു, പെയ്തിറങ്ങുന്ന ഓരോ തുള്ളിയും ഒരോർമപ്പെടുത്തലാണ് എന്നിങ്ങനെ നീളുന്ന 30 വരികൾ എഴുതിയതും മണികാന്ത് സുബ്രഹ്മണ്യം എന്നപേരിൽ അറിയപ്പെടുന്ന കെ. മണികണ്ഠൻ തന്നെയാണ്. എറണാകുളം കളമശ്ശേരി സ്വദേശിനി ശ്രീലക്ഷ്മിയുമായുള്ള മണികാന്തി​െൻറ വിവാഹം ജൂലൈ അഞ്ചിനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.