എൽ.ബി.എസ്​: നിരാഹാരസമരം രണ്ടാംദിവസം പിന്നിട്ടു

ബോവിക്കാനം: എൽ.ബി.എസ് എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽനിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാരസമരം രണ്ടാം ദിവസം പിന്നിട്ടു. കോളജിലുണ്ടായ സഘർഷത്തി​െൻറ പേരിൽ അന്വേഷണം നടത്താതെയാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന് എസ്.എഫ്.െഎ നേതാക്കൾ ആരോപിച്ചു. ഷിബിൻ നാരായണൻ, എം.സി. അമൽജിത്ത്, കെ. വിഷോഗ് എന്നിവരുടെ നേതൃത്വത്തിൽ എ.ഡി ബ്ലോക്കിന് മുന്നിലാണ് സമരം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.