എൻജിനീയറിങ്​ പ്രവേശന പരീക്ഷയില്‍ 19ാം റാങ്കി​െൻറ തിളക്കത്തില്‍ ആകാശ്​

മട്ടന്നൂര്‍: എൻജിനീയറിങ് പ്രവേശന പരീക്ഷയില്‍ 19ാം റാങ്കി​െൻറ തിളക്കത്തില്‍ മട്ടന്നൂര്‍ നെല്ലൂന്നിയിലെ എന്‍. ആകാശ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മട്ടന്നൂര്‍ മേഖലയില്‍ മികച്ച റാങ്ക് എത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് അമൃത പബ്ലിക് സ്ലൂളിലും പ്ലസ് ടു കോഴിക്കോട് നവോദയയിലുമാണ് പൂര്‍ത്തിയാക്കിയത്. ചിട്ടയായ പഠനമാണ് മികച്ച വിജയത്തിലേക്ക് നയിച്ചതെന്നും ഫിസിക്‌സാണ് ഏറെ താൽപര്യമുള്ള വിഷയമെന്നും തുടര്‍ പഠനത്തിന് ഗൊരഖ്പൂർ ഐ.ഐ.ടിയാണ് ലക്ഷ്യമെന്നും ആകാശ് പറഞ്ഞു. പാല ബ്രില്യൻറ്സില്‍ നിന്നാണ് പരിശീലനം നേടിയത്. ആകാശി​െൻറ വിജയത്തില്‍ ആഹ്ലാദത്തിലാണ് മട്ടന്നൂര്‍ നെല്ലൂന്നിയിലെ ഭാഗവതം എന്ന ഭവനം. മഹാരാഷ്ട്രയിൽ റായിഗഡ് ജില്ലയിലെ നവോദയ വിദ്യാലയ പ്രിന്‍സിപ്പൽ പി.കെ. നാരായണന്‍-വൈസ് പ്രിന്‍സിപ്പൽ ഇന്ദിര വി. നായര്‍ ദമ്പതികളുടെ മകനാണ് ആകാശ്. രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാർഥി അക്ഷരയാണ് സഹോദരി. സ്ഥലം എം.എല്‍.എ ഇ.പി. ജയരാജന്‍ ആകാശിനെ വിളിച്ച് അനുമോദനം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.