നിർമാണത്തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

വലിയന്നൂർ: ജോലിക്കിടെ കുഴഞ്ഞുവീണ് നിർമാണത്തൊഴിലാളി മരിച്ചു. വലിയന്നൂർ ഒറയിൽ ശ്രീദീപത്തിൽ വി. പ്രദീപൻ (50) ആണ് മരിച്ചത്. ദേശാഭിമാനി വലിയന്നൂർ ഏജൻറും സി.പി.എം വലിയന്നൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. കാനച്ചേരിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ പ്രദീപനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർമാണത്തൊഴിലാളി യൂനിയൻ വലിയന്നൂർ വില്ലേജ് സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഏരിയ കമ്മിറ്റിയംഗം, പട്ടികജാതി ക്ഷേമസമിതി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. എ. നാരായണ​െൻറയും വി. ശാന്തയുടെയും മകനാണ്. ഭാര്യ: എ. ബിന്ദു. മക്കൾ: അദൃശ്യ, അനന്യ. സഹോദരങ്ങൾ: രജനി, രാഗേഷ്, സുചിത്ര, പരേതയായ പ്രീത. സംസ്കാരം ചൊവ്വാഴ്ച ഉച്ച 12ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.