യുവതിയുടെ ആത്മഹത്യ: ഭർത്താവിന്​ തടവും പിഴയും

കണ്ണൂർ: യുവതി ആത്മഹത്യചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും. ചിറക്കൽ അരയാേമ്പത്ത് പൂജ ഭവനിൽ സന്തോഷിനെയാണ് (28) കോടതി എട്ടുവർഷം കഠിനതടവിനും 20,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം. 2011 ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഭാര്യ സിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവി​െൻറ നിരന്തരപീഡനത്തെ തുടർന്ന് സിനി ആത്മഹത്യചെയ്തെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.