കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം; മൂന്നുപേർ അറസ്​റ്റിൽ

കേളകം: കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയൂർ വൈശാഖ മഹോത്സത്തോടനുബന്ധിച്ച് അക്കരെ കൊട്ടിയൂരിൽ നിർമിച്ച താൽക്കാലിക കയ്യാലകൾക്ക് തീപിടിച്ച വാർത്ത റിപ്പോർട്ട് ചെയ്യാൻ ചെന്ന മാധ്യമ പ്രവർത്തകൻ ദീപു കക്കാടൻകണ്ടിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കാമറയും മറ്റ് ഉപകരണങ്ങളും പിടിച്ചുവെക്കുകയും ചെയ്ത സംഭവത്തിൽ കണ്ണവം സ്വദേശികളായ അജേഷ് (29), ശ്യാമപ്രസാദ് (23), മന്ദംചേരി സ്വദേശി അമൽരാജ് (19) എന്നിവരെയാണ് കേളകം എസ്.ഐ ടി.വി. പ്രതീഷ് അറസ്റ്റ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ൈകയേറ്റം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.