ഭിന്നലിംഗക്കാർക്കായി പ്രത്യേക ഗ്രാമസഭ

കണ്ണൂർ: ഭിന്നലിംഗക്കാർക്കുവേണ്ടിയുള്ള ജില്ലയിലെ ആദ്യത്തെ ഗ്രാമസഭ ഇന്ന് രൂപവത്കരിക്കും. ജില്ലപഞ്ചായത്ത് ഹാളിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഗ്രാമസഭ രൂപവത്കരിക്കുക. ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ തയാറാക്കുന്നതി​െൻറ ഭാഗമായാണ് ഗ്രാമസഭ രൂപവത്കരിക്കുന്നത്. ഇന്ന് നടക്കുന്ന ഗ്രാമസഭയിൽ മുപ്പതോളം ഭിന്നലിംഗക്കാരാണ് പെങ്കടുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.