സ്വകാര്യ ആശുപത്രികളിലെ ഫീസ് നിര്‍ണയ ബില്‍ ഉപേക്ഷിക്കണം ^ജനാര്‍ദന പൂജാരി

സ്വകാര്യ ആശുപത്രികളിലെ ഫീസ് നിര്‍ണയ ബില്‍ ഉപേക്ഷിക്കണം -ജനാര്‍ദന പൂജാരി മംഗളൂരു: നിയമസഭ മുമ്പാകെയുള്ള 'കര്‍ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്മ​െൻറ് ബില്‍ -2017' ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി. ജനാര്‍ദന പൂജാരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ഫീസ് സര്‍ക്കാര്‍ നിര്‍ണയിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍പ്പെടുത്തുംമുമ്പ് ബന്ധപ്പെട്ടവരുമായി ആലോചിക്കണമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. ബില്‍ നിയമമാക്കുന്നതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് നടന്ന മെഡിക്കല്‍ ബന്ദ് രോഗികളെ വലച്ചു. ഇത്തരം സാഹചര്യങ്ങള്‍ ആവർത്തിക്കുമെന്നാണ് കരുതേണ്ടത്. മുഖ്യമന്ത്രിയുടെ നടപടി അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്ന് പൂജാരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.