നീലേശ്വരം സാംസ്​കാരിക പൈതൃക മ്യൂസിയം: ഉദ്യോഗസ്​ഥർ വലിയമഠം സന്ദർശിച്ചു

നീലേശ്വരം: നീലേശ്വരം രാജവംശത്തി​െൻറ അധീനതയിലുള്ള തെേക്ക കോവിലകം വലിയമഠം, സാംസ്കാരിക പൈതൃക മ്യൂസിയമാക്കി മാറ്റുന്നതി​െൻറ ഭാഗമായി സംസ്ഥാന പുരാവസ്തു ഡയറക്ടർ കെ. രജികുമാർ സ്ഥലവും കെട്ടിടവും സന്ദർശിച്ചു. എം. രാജഗോപാലൻ എം.എൽ.എയുടെ അഭ്യർഥനയെ തുടർന്ന് തുറമുഖ- പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശത്തെ തുടർന്നാണ് ഉന്നതതല സംഘം സന്ദർശനം നടത്തിയത്. ലാൻഡ് ട്രൈബ്യൂണൽ ഒാഫിസായി ദീർഘകാലം പ്രവർത്തിച്ചിരുന്ന നീലേശ്വരം രാജവംശത്തി​െൻറ ഭരണസിരാകേന്ദ്രമായിരുന്ന വലിയമഠം കെട്ടിടം അതി​െൻറ പൗരാണികവും സൗന്ദര്യവും നിലനിർത്തിക്കൊണ്ടാണ് മ്യൂസിയം തയാറാകുന്നത്. എം. രാജഗോപാലൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, നീലേശ്വരം വലിയരാജ ടി.സി. ഉദയവർമരാജ, കെ.ഇ. രാധാകൃഷ്ണൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.പി. മുഹമ്മദ് റാഫി, പി.എം. സന്ധ്യ, പി. രാധ, ടി. കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ പി. കുഞ്ഞികൃഷ്ണൻ, എറുവാട്ട് മോഹനൻ, കെ.പി. കരുണാകരൻ, കെ.വി. സുധാകരൻ, കെ. തങ്കമണി, പി.വി. രാമചന്ദ്രൻ, പി. മനോഹരൻ, സി. മാധവി, പുരാവസ്തു കൺസർവേഷൻ എൻജിനീയർ എസ്. രൂപേഷ്, ആർക്കിയോളജിക്കൽ കെമിസ്റ്റ് എസ്. അജയകുമാർ, കെ. കൃഷ്ണരാജ്, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ.വി. ദേവദാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.