ജില്ലയിൽ മാത്രം എച്ച്​.എസ്​.എ ഇംഗ്ലീഷ്​ റാങ്ക്​ പട്ടിക ആയില്ല

കാസർകോട്: റാങ്ക് പട്ടിക തയാറാക്കുന്നതിൽ ജില്ലയോട് പി.എസ്.സിക്ക് അവഗണന. ഹൈസ്കൂൾ അസിസ്റ്റൻറ് അഭിമുഖംപോലും ഇതുവരെ നടന്നിട്ടില്ല. സംസ്ഥാനത്ത് 13 ജില്ലയിലും ഇവ പൂർത്തിയായി. അവിടെയെല്ലാം റാങ്ക് പട്ടിക പൂർത്തിയാക്കി. കാസർകോട് ഉൾെപ്പടെ ഇംഗ്ലീഷ് പരീക്ഷ 14 ജില്ലകളിലേക്കും ഒരേദിവസമാണ് നടന്നത്. ഭാവിയിൽ ഉണ്ടാകാവുന്ന ഹയർ സെക്കൻഡറി പ്രമോഷനിൽ ജില്ലയിൽനിന്നുള്ള അധ്യാപകർ ജൂനിയർ മോസ്റ്റ് ആയി മാറുമെന്ന പ്രത്യേകതയുണ്ട്. ജില്ലയിൽ എച്ച്.എസ്.എ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്ത ഒഴിവ് നാലു മാത്രമാണ്. ഒരു ഒഴിവും ഇല്ലാതിരുന്ന പത്തനംതിട്ട ജില്ലയിൽപോലും പട്ടിക പൂർത്തിയാക്കി. മറ്റു ജില്ലകളിലാണെങ്കിൽ നിയമനവും തുടങ്ങി. ജില്ലയോട് പി.എസ്.സി കാണിക്കുന തികഞ്ഞ അവഗണനയാണിതെന്ന് പി.എസ്.സി റാങ്ക് ജേതാക്കളും അധ്യാപകരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.