ലോറിയിലെ കയർ കുരുങ്ങി രണ്ടുപേർക്ക് പരിക്ക്

കല്യാശ്ശേരി: ചരക്കിറക്കിവരുകയായിരുന്ന ലോറിയിലെ കയർ റോഡിലേക്ക് വീണതിനെ തുടർന്ന് പാതയിലൂടെ യാത്രചെയ്ത ബൈക്കുകാരനും ഒരു വീട്ടമ്മക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാവിെല 9-.30ഒാടെ ദേശീയപാതയിൽ മാങ്ങാട് തെരുവിലാണ് സംഭവം. ലോറിയിലെ കയർ താഴെവീണ് പാതയിലൂടെ വലിക്കുന്നതിനിടയിലാണ് ബൈക്ക് ഓടിച്ചുവരുകയായിരുന്ന വി. രാമചന്ദ്രന് കയർകുരുങ്ങി പരിക്കേറ്റത്. ഇയാളെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയാണ് പരിക്കേറ്റ രണ്ടാമത്തെയാൾ. രോഷാകുലരായ നാട്ടുകാർ പിന്നീട് ലോറി തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.