വയോജനസംരക്ഷണ ശിൽപശാല

കാസർകോട്: ലോക വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനത്തി​െൻറ ഭാഗമായി 'വയോജനസംരക്ഷണം 2017' ശിൽപശാല എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. നാഷനൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് സംസ്ഥാന പ്രസിഡൻറ് പ്രദീപൻ മാലോത്ത് ക്ലാസെടുത്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എം. അബ്ദുറഹ്മാൻ, പി. രാധ, നൈമുന്നീസ, സമീന മുജീബ്, മിസ്രിയ ഹമീദ്, നഗരസഭ കൗൺസിലർ കെ. ദിനേശ്, ടി. അബൂബക്കർ ഹാജി, എം.പി. പോൾ എന്നിവർ സംസാരിച്ചു. കേരള സാമൂഹിക സുരക്ഷാ മിഷൻ ജില്ല കോഓഡിനേറ്റർ കെ. അനീഷ് സ്വാഗതവും വയോമിത്രം നീലേശ്വരം നഗരസഭ കോഓഡിനേറ്റർ സി. രാജേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.