ബസ്​സ്​റ്റാൻഡ് കോംപ്ലക്സിന് ഷീറ്റ്പാകുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് മുകളിൽ ഷീറ്റ് പാകുന്ന ജോലികൾ ആരംഭിച്ചു. കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിൽ ചോർച്ച അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് വൻതുക ചെലവഴിച്ച് ഷീറ്റുകൾ പാകുന്നത്. ഏതാനും വർഷം മുമ്പാണ് കൂത്തുപറമ്പ് നഗരസഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ബിൽഡിങ്ങിൽ ചോർച്ച അനുഭവപ്പെടാൻ തുടങ്ങിയത്. ചോർച്ച തടയാനുള്ള താൽക്കാലിക നടപടികൾ നഗരസഭ കൈക്കൊണ്ടിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതിനെ തുടർന്ന്, മൂന്നാം നിലയിലെ സ്ഥാപനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് പ്രവർത്തിച്ചിരുന്നത്. വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ചോർച്ച തടയാനുള്ള സ്ഥിരം സംവിധാനം നഗരസഭ ഒരുക്കുന്നത്. ബസ്സ്റ്റാൻഡ് കെട്ടിടത്തിന് മുകളിൽ മേൽക്കൂര തീർത്താണ് ചോർച്ചക്ക് പരിഹാരം കാണുന്നത്.10 ലക്ഷത്തോളം രൂപ ചെലവിലാണ് ഷീറ്റുകൾ പാകുന്നത്. ഏതാനും ദിവസം മുമ്പ് ആരംഭിച്ച പ്രവൃത്തി രണ്ട് ദിവസത്തിനകം പൂർത്തിയാകും. ഷീറ്റുകൾ പാകുന്നതോടെ വ്യാപാരികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.