കശാപ്പ് നിയന്ത്രണത്തിനെതിരെ ഹെഡ് പോസ്​റ്റ്​ ഓഫിസ് ധർണ

കാസർകോട്: കേന്ദ്രസർക്കാറി​െൻറ കന്നുകാലി കച്ചവട- കശാപ്പ് നിരോധനത്തിനെതിരെ മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) കാസർകോട് മേഖല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ് ധർണ നടത്തി. എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഭരണകൂടം നിയന്ത്രിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി ചെർക്കള, അഷ്റഫ് ഇടനീർ, എൻ.എ. അബ്ദുൽ ഖാദർ, ബി.കെ. അബ്ദുസമദ്, മുത്തലിബ് പാറക്കെട്ട്, മൊയ്തീൻ കൊല്ലമ്പാടി, ടി.പി. മുഹമ്മദ് അനീസ്, ആമു തായൽ, പി.ഡി.എ. റഹ്മാൻ, എസ്.എം. അബ്ദുറഹ്മാൻ, സുബൈർ മാര, മൻസൂർ മല്ലത്ത്, മുഹമ്മദ് കുഞ്ഞി കടവത്ത്, സി.പി. ശംസു, ഹാരിസ് തായൽ, സി.ടി. റിയാസ്, ഖലീൽ പടിഞ്ഞാർ, ഹനീഫ് ചൗക്കി, അഷ്റഫ് മുതലപ്പാറ, ടി അബ്ദുൽ മുനീർ, ബഷീർ എരിയാൽ, കാദർ ചെമ്മനാട്, മുഹമ്മദ് പള്ളം, അബ്ദുല്ല ആലമ്പാടി എന്നിവർ സംസാരിച്ചു. ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.