നീലേശ്വരത്ത് മലിനജലം ഒാവുചാലിലേക്ക് ഒഴുക്കിയ ഹോട്ടൽ അടപ്പിച്ചു

നീലേശ്വരം: മലിനജലം ഒാവുചാലിലേക്ക് ഒഴുക്കിയ മാർക്കറ്റ് ജങ്ഷനിലെ ഹോട്ടൽ അടപ്പിച്ചു. ഹോട്ടൽ രാംസൺസാണ് നഗരസഭ അധികൃതർ അടപ്പിച്ചത്. നഗരത്തിലെ ഒാവുചാലുകൾ വൃത്തിയാക്കുന്നതിനിടെയാണ് മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടത്. രാവിലെ ഒാവുചാലി​െൻറ സ്ലാബ് നീക്കാൻ എത്തിയ തൊഴിലാളികളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞിരുന്നു. വിവരമറിഞ്ഞ് നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, കൗൺസിലർമാരായ കെ.വി. സുധാകരൻ, പി.കെ. രതീഷ് എന്നിവർ എത്തി സ്ലാബ് നീക്കിയപ്പോൾ പൈപ്പ് വഴി മലിനജലം ഒാവുചാലിലെത്തുന്നത് കാണുകയായിരുന്നു. ഉടൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തി ഹോട്ടൽ അടക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് ഒാവുചാലിൽ ഹോട്ടലി​െൻറ പടികൾ നിർമിച്ച വസന്ത വിഹാർ ഹോട്ടലും അധികൃതർ അടപ്പിച്ചിരുന്നു. ഒാവുചാലിലേക്ക് മലിനജലം ഒഴുക്കുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.