തല​േശ്ശരി, ആറ്റിങ്ങൽ ഡിപ്പോകൾ ഇൗട്​: കണ്ണൂർ ജില്ല സഹകരണ ബാങ്കിൽ നിന്ന്​ കെ.എസ്​.ആർ.ടി.സിക്ക്​ 100 കോടി വായ്​പ

ടി.വി. വിനോദ് കണ്ണൂർ: തലശ്ശേരി, ആറ്റിങ്ങൽ സബ് ഡിപ്പോകൾ ഇൗടായി സ്വീകരിച്ച് കണ്ണൂർ ജില്ല സഹകരണബാങ്ക് കെ.എസ്.ആർ.ടി.സിക്ക് 100 കോടി രൂപ വായ്പ അനുവദിക്കാൻ തീരുമാനമായതായി വിവരം. ജീവനക്കാരുടെ ശമ്പള വിതരണവും പെൻഷൻ വിതരണവും മുടങ്ങിയതോടെയാണ് സാമ്പത്തിക സഹായത്തിനായി കെ.എസ്.ആർ.ടി.സി കണ്ണൂർ ജില്ല സഹകരണ ബാങ്കിനെ സമീപിച്ചത്. 130 കോടി രൂപ വായ്പ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കഴിഞ്ഞയാഴ്ച പത്തനംതിട്ട ജില്ല സഹകരണ ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും ജീവനക്കാർ േകാടതിയെ സമീപിച്ചതിനെ തുടർന്ന് ഇത് തടസ്സപ്പെടുകയായിരുന്നു. ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രി, ധനമന്ത്രി, സഹകരണമന്ത്രി, ഗതാഗത മന്ത്രിമാരുടെ യോഗം ചേർന്ന് കണ്ണൂർ ജില്ല സഹകരണ ബാങ്കിനെ സഹായത്തിനായി സമീപിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിർദേശം നൽകിയത്. ഇതേത്തുടർന്ന് കെ.എസ്.ആർ.ടി.സി ഫൈനാൻസ് വിഭാഗം ചീഫ് അക്കൗണ്ട്സ് ഒാഫിസർ െഎസക്കി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ ജില്ല സഹകരണ ബാങ്കിനെ സഹായത്തിനായി സമീപിച്ചത്. വായ്പക്ക് ഇൗടായി തലശ്ശേരി, ആറ്റിങ്ങൽ സബ്ഡിപ്പോകളുടെ രേഖകൾ നൽകാമെന്ന ധാരണയിൽ കണ്ണൂർ ജില്ല സഹകരണബാങ്ക് വായ്പ നൽകാമെന്നറിയിക്കുകയായിരുന്നു. ഇതുകൂടാതെ വായ്പ തിരിച്ചടവ് ഇനത്തിൽ പയ്യന്നൂർ ഡിപ്പോയിൽ നിന്നുള്ള ദിവസ വരുമാനത്തിൽനിന്ന് ഏഴ് ലക്ഷം രൂപ ഒാരോ ദിവസവും കണ്ണൂർ ജില്ല ബാങ്കിലേക്ക് അടക്കുമെന്നും വ്യവസ്ഥയിലുണ്ട്. 12 ശതമാനം പലിശനിരക്കിൽ ഏഴ് വർഷത്തെ കാലാവധിയിലാണ് ജില്ല സഹകരണബാങ്ക് 100 കോടി രൂപ വായ്പയായി നൽകാൻ തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകാനുള്ള തീരുമാനത്തിനെതിരെ ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധസ്വരമുയർത്തിയിരുന്നു. എന്നാൽ, സർക്കാർ തലത്തിലുള്ള തീരുമാനത്തിനു മുന്നിൽ പ്രതിഷേധം വഴിമാറുകയായിരുന്നുവെന്നാണ് വിവരം. 100 കോടി രൂപ വായ്പ അനുവദിക്കാമെന്ന ഉറപ്പ് കണ്ണൂർ ജില്ല ബാങ്കിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് ധനവകുപ്പിനെ സമീപിച്ചാണ് ശമ്പള വിതരണത്തിനുള്ള 70 കോടി രൂപ കെ.എസ്.ആർ.ടി.സി കഴിഞ്ഞദിവസം സംഘടിപ്പിച്ചത്. ഇൗ തുക ഉപയോഗിച്ചാണ് ജൂൺ 12ന് ജീവനക്കാർക്കുള്ള ശമ്പളം വിതരണം ചെയ്തത്. കണ്ണൂർ ജില്ല സഹകരണ ബാങ്കിൽ നിന്നുള്ള വായ്പാതുക ലഭ്യമായാലുടൻ ധനവകുപ്പിന് ഇൗ 70 കോടി രൂപ തിരിച്ചുനൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.