പത്ത്​ ഏക്കറിലധികം മണ്ണിട്ടുനികത്തിയ ​​െബദിരയിലെ വീടുകൾ വെള്ളത്തിൽ

കാസർകോട്: പത്ത് ഏക്കറിലേറെ ഭൂമി നിയമവിരുദ്ധമായി മണ്ണിട്ടുനികത്തിയ െബദിര വയൽ വെള്ളത്തിലായി. സമീപത്തെ ആറുവീടുകളിൽ വെള്ളം കയറി. മൂവായിരം കവുങ്ങുകളും വെള്ളത്തിലായി. കിണറുകൾക്ക് മുകളിൽ ചളിവെള്ളം കയറിയതോടെ ബെദിരക്കാർ കുടിെവള്ളത്തിന് പരക്കം പായുകയാണ്. കനത്ത മഴയിൽ നടാടെ വരൾച്ച നീങ്ങിയപ്പോഴാണ് ബെദിരക്ക് ഇൗ സ്ഥിതി. ചന്ദ്രഗിരി പുഴയിലേക്ക് എത്തുന്ന രണ്ടു തോടുകളും മണ്ണിട്ടുമൂടിയതിൽ പെടുന്നുണ്ട്. കഴിഞ്ഞവർഷമാണ് ബെദിരയിലെ 12 ഏക്കറോളം ഭൂമി മണ്ണിട്ട് നികത്തിയത്. പരമ്പരാഗതമായി ഇതുവഴി വന്നിരുന്ന കനത്ത മഴവെള്ളം ചുടുവളപ്പിൽ നിന്നും ആരംഭിച്ച് ബെദിര മസ്ജിനടുത്തുെവച്ച് ചന്ദ്രഗിരി പുഴയിൽ ചേരുകയാണുണ്ടായിരുന്നത്. വെള്ളപ്പൊക്കം ഉണ്ടാകാതെ നാടിനെ രക്ഷിച്ച രണ്ടു തോടുകളും മണ്ണിട്ടുനികത്തിയതിൽപെടും. മണ്ണിട്ടു നികത്തുന്നതിനെതിരെ അന്ന് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് വെള്ളത്തിലായ ഒരു വീടി​െൻറ ഉടമ ഹാരിസ് കീഴൂർ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടർന്ന് തിങ്കളാഴ്ച വീണ്ടും കലക്ടറെ കണ്ട് പരാതി നൽകി. വെള്ളം മുങ്ങിയതി​െൻറയും മണ്ണിട്ട് നികത്തിയതി​െൻറയും ചിത്രങ്ങളും വിഡിയോയും കലക്ടറെ കാണിച്ച് ബോധ്യപ്പെടുത്തി. ചൊവ്വാഴ്ച സ്ഥലത്ത് നേരിെട്ടത്തി നടപടി സ്വീകരിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകിയതായി ഹാരിസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.