കവർച്ചക്കേസ്​ പ്രതിയുടെ താമസസ്​ഥലത്തുനിന്ന്​ നാല്​ ലക്ഷത്തി​െൻറ മൊബൈൽഫോണുകൾ പിടിച്ചെടുത്തു

കാസർകോട്: നിരവധി കവർച്ചക്കേസുകളിൽ പ്രതിയായ യുവാവി​െൻറ താമസസ്ഥലത്തുനിന്ന് നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 62 മൊബൈൽഫോണുകളും ടാബുകളും പൊലീസ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി കാരാട്ട് നൗഷാദ് താമസിക്കുന്ന കുണിയയിലെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് 42 പുതിയ മൊബൈല്‍ഫോണുകൾ, 20 പഴയ ഫോണുകൾ, ടാബുകൾ എന്നിവ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് ബേക്കല്‍ എസ്.ഐ യു.പി. വിപിന്‍കുമാറി​െൻറ നേതൃത്വത്തിലാണ് മിന്നല്‍പരിശോധന നടത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തും ഒേട്ടറെ കവർച്ചക്കേസുകളിലും ആക്രമണക്കേസുകളിലും പ്രതിയായ നൗഷാദ് ഇൗയിടെയാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പിടിച്ചെടുത്തവയിൽ ഏറെയും പുതിയ സ്മാര്‍ട്ട്ഫോണുകളാണ്. കവർച്ചക്കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് ഇവയെന്ന് െപാലീസ് പറഞ്ഞു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.