നവോദയ വിദ്യാലയം 11ാം ക്ലാസ്​ പ്രവേശനം

കാസർകോട്: ജവഹർ നവോദയ വിദ്യാലയത്തിൽ 2017-18 അധ്യയനവർഷത്തിൽ 11ാം ക്ലാസിലേക്കുള്ള ഒഴിവുകൾ നികത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം നവോദയ വിദ്യാലയത്തിൽനിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷകർ കാസർകോട് ജില്ലയിൽ 2016--17 അധ്യയനവർഷത്തിൽ സംസ്ഥാന ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇയിൽനിന്ന് 10ാം ക്ലാസ് പാസായവരും 2017 ജൂലൈ ഒന്നിന് 14നും 18നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ ജൂൺ 15നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം http://navodayahyd.gov.in, www.nvshq.org എന്നീ വെബ്സൈറ്റുകളിൽനിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.