കോഴ്​സിന്​ അംഗീകാരമില്ല; വിദ്യാർഥികൾക്ക്​ നഷ്​ടപരിഹാരം നൽകാൻ കോടതി വിധി

കണ്ണൂർ: അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയ േകാളജിനെതിരെ ഉപഭോക്തൃ കോടതിവിധി. വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകാനാണ് വിധിയായിരിക്കുന്നത്. പയ്യന്നൂർ എടാട്ട് യൂനിവേഴ്സൽ കോളജിനെതിരെയാണ് മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിനു ചേർന്ന വിദ്യാർഥികൾ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോഴ്സിന് അംഗീകാരമുണ്ടെന്ന പരസ്യം കണ്ടതിനെ തുടർന്ന് 2011ലായിരുന്നു 30 വിദ്യാർഥികൾ കോളജിൽ പ്രവേശിച്ചതെന്ന് പി.എം. നിസാമുദ്ദീൻ, ടോം ജോയ്, റിനൂപ് ചന്ദ്രൻ എന്നിവർ പറഞ്ഞു. രക്ഷിതാക്കളോടൊപ്പം ചെന്നപ്പോൾ നൽകിയ പ്രോസ്പെക്ടസിലും അംഗീകാരത്തെക്കുറിച്ചും വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ലഭിക്കുമെന്നും അധികൃതർ വിശ്വസിപ്പിച്ചു. 45,000 രൂപയോളം വ്യത്യസ്ത ഫീസുകളായി ഇൗടാക്കി. ഇൗ തുക തന്നെ ഒാരോ വിദ്യാർഥികൾക്കും വ്യത്യസ്തമായാണ് വാങ്ങിയത്. ക്ലാസുകൾ ആരംഭിച്ചതോടെയാണ് യോഗ്യതയില്ലാത്ത അധ്യാപകരാണ് ക്ലാസെടുക്കുന്നതെന്നും ലാബാണെന്നു പറഞ്ഞ് കാണിച്ചുതന്നത് ഒാേട്ടാമൊബൈൽ എൻജിനീയറിങ് കോഴ്സി​െൻറ ലാബാണെന്നും മനസ്സിലായത്-വിദ്യാർഥികൾ പറയുന്നു. ബസ് പാസിൽ അലൂമിനിയം ഫാബ്രിക്കേഷൻ, റെഫ്രിജറേഷൻ എന്നീ കോഴ്സുകളുടെ പേരുകണ്ട് ചോദിച്ചപ്പോൾ ഇൗ കോഴ്സുകൾക്കു മാത്രമേ പാസ് അനുവദിക്കൂവെന്നാണ് കോളജ് അധികൃതർ പറഞ്ഞത്. കോഴ്സിന് അംഗീകാരമില്ലെന്ന് ഉറപ്പായതോടെ ചോദിക്കാൻ ചെന്ന തങ്ങളുടെയും രക്ഷിതാക്കളുടെയും പേരിൽ ക്രിമിനൽ കേസെടുക്കുകയാണുണ്ടായതെന്നും വിദ്യാർഥികൾ പറഞ്ഞു. തുടർന്നാണ് കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ 11 വിദ്യാർഥികൾ സമീപിച്ചത്. പരിശീലന ക്ലാസ് മാത്രമാണ് നടത്തുന്നതെന്ന് പുതിയ ബ്രോഷർ സമർപ്പിച്ച് കോടതിയിൽ സമർഥിക്കാൻ ശ്രമിച്ചെങ്കിലും പരാതിയിൽ കഴമ്പുണ്ടെന്നുകണ്ട കോടതി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. 5000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. നാമമാത്ര തുകയായതിനാൽ അപ്പീലിന് പോകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.