കൂലിത്തർക്കം ഒത്തുതീർപ്പായി

ആലക്കോട്: ആലക്കോെട്ട വ്യാപാരസംഘടനകളും ചുമട്ടുതൊഴിലാളികളും തമ്മിലുണ്ടായ . തളിപ്പറമ്പ് താലൂക്ക് ലേബർ ഒാഫിസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. പുതുക്കിയ നിരക്ക് ജൂൺ 15 മുതൽ പ്രാബല്യത്തിൽവരും. ചിത്രകല പരിശീലന ക്യാമ്പ് ആലക്കോട്: കേരള ലളിതകല അക്കാദമി, കരിങ്കയം എൽ.പി സ്കൂൾ, കട്ടയാൽ നവചേതന വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ത്രിദിന ചിത്രകല പരിശീലന ക്യാമ്പ് കരിങ്കയം സ്കൂളിൽ ജെയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനംചെയ്തു. രുഗ്മിണി ശശിധരൻ അധ്യക്ഷതവഹിച്ചു. എ.ഇ.ഒ കെ.ജെ. ജനാർദനൻ, വി.പി. ഗോവിന്ദൻ, കെ. കൃഷ്ണൻ, ഇ. കുമാരൻ, കെ.വി. രമാവതി, പ്രധാനാധ്യാപകൻ എ.ജി. പ്രേംജി, പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. ചിത്രകാരികളായ ജിഷ കോട്ടക്കടവ്, ചന്ദന എസ്. കൃഷ്ണ എന്നിവർ പെങ്കടുത്തു. വിനീഷ് മുദ്രിക, സതീഷ് തോപ്രത്ത് എന്നിവർ ക്ലാസെടുത്തു. സമാപനസമ്മേളനത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഗോവിന്ദൻ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. മരംവീണ് വീട് തകർന്നു ആലക്കോട്: ശക്തമായ കാറ്റിലും മഴയിലും റബർമരം വീണ് വീട് തകർന്നു. തടിക്കടവ് മണിക്കൽ കരുവാൻചിറ്റയിലെ താന്നിവേലിൽ വർഗീസി​െൻറ വീടാണ് തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് അപകടം. ഉറക്കത്തിലായിരുന്ന വർഗീസിന് നിസ്സാര പരിക്കേറ്റു. മേൽക്കൂരയും വീട്ടുപകരണങ്ങളും നശിച്ചു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.