പെൻഷന്​ അപേക്ഷിക്കാൻ ഒരവസരംകൂടി നൽകണം

കണ്ണൂർ: പൊതുമേഖലയിലെ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാർക്കും വിരമിച്ചവർക്കും 1995ലെ പെൻഷൻപദ്ധതിപ്രകാരം പെൻഷന് അപേക്ഷിക്കാനുള്ള ഒരവസരംകൂടി നൽകണെമന്നും ശമ്പളപരിഷ്കരണത്തോടൊപ്പം വിരമിച്ചവർക്കും ആനുപാതികമായി പെൻഷൻ പരിഷ്കരിക്കണമെന്നും ജനറൽ ഇൻഷുറൻസ് റിട്ടയറീസ് അസോസിയേഷൻ കണ്ണൂർ-കാസർേകാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി. മോഹനൻ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. വി.സി. രാധാകൃഷ്ണൻ, സി. രാജൻ, ഡോ. എസ്. വിനോദ്കുമാർ, ടി.പി. ലക്ഷ്മണൻ, കെ. ശ്രീധരൻ, എം. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജൻ കോരേമ്പത്ത് സ്വാഗതവും ഭാസ്കരൻ അടിയോടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.