കോട്ടൂരി സംസ്​ഥാനപാതയിൽ വീണ്ടും അപകടം

ശ്രീകണ്ഠപുരം: സംസ്ഥാനപാതയിൽ കോട്ടൂരിൽ വാഹനാപകടം. ഇരിക്കൂർ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുന്ന കാറാണ് ഞായറാഴ്ച വൈകീട്ട് നിയന്ത്രണംവിട്ട് കോട്ടൂർ അമ്പലത്തിനു സമീപം മറിഞ്ഞത്. റോഡരികിലെ ഓവുചാലിനുമുകളിൽ നാലു ടയറുകളും മുകൾഭാഗത്തായി അടിമറിഞ്ഞ നിലയിലാണ് കാറുള്ളത്. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. മട്ടന്നൂരിൽനിന്ന് കരിവെള്ളൂരിലേക്ക് പോവുകയായിരുന്നു കാർ. തൊട്ടടുത്ത് വെള്ളക്കെട്ടുള്ള ഭാഗത്തുനിന്ന് എതിരെ വാഹനം വരുമ്പോൾ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. വെള്ളക്കെട്ടിൽ അപകടം പതിവായതിൽ പ്രതിഷേധിച്ച് കുഴിയിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.