തലശ്ശേരി: മുപ്പത് ടൺ മണലുമായി തലശ്ശേരിയിലെത്തിയ ലോറി ട്രാഫിക് പൊലീസ് പിടികൂടി. ടി.എൻ 78 6768 നമ്പർ ലോറിയാണ് എ.വി.കെ. നായർ റോഡിൽ ട്രാഫിക് എസ്.ഐ വി.വി. ശ്രീജേഷും സംഘവും പിടികൂടിയത്. ഡ്രൈവർ പാലക്കാട് നെന്മേനി സ്വദേശി നെടുമൺ ലക്ഷ്മണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെയ്ദാർ പള്ളിക്കടുത്ത ഗോഡൗണിൽ എത്തിക്കാൻ വേണ്ടിയാണ് മംഗളൂരുവിൽനിന്ന് മണൽ തലശ്ശേരിയിലേക്ക് കൊണ്ടുവന്നതെന്ന് ലോറി ൈഡ്രവർ പറഞ്ഞു. കാസർകോട് മണൽക്കടത്ത് സംഘത്തിേൻറതാണ് പിടികൂടിയ മണലും ലോറിയുമെന്ന് പൊലീസ് പറഞ്ഞു. കർണാടകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ലോറികളിൽ കടത്തിക്കൊണ്ടുവരുന്ന മണൽ ഇതിനുമുമ്പും തലശ്ശേരി ട്രാഫിക് പൊലീസ് പിടികൂടിയിരുന്നു. ജില്ലയിൽ കഴിഞ്ഞ ഒരു വർഷമായി പുഴകളിൽനിന്നുള്ള മണൽ വാരുന്നത് നിരോധിച്ചതിനാൽ കർണാടകയിൽനിന്നുള്ള മണൽ കടത്തിക്കൊണ്ടുവന്നാണ് തലശ്ശേരിയിലും ചുറ്റുവട്ടത്തുമുള്ള കെട്ടിടനിർമാണങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇങ്ങനെ മണൽ കടത്താനായി പ്രത്യേക സംഘംതന്നെ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ പിടികൂടിയ മണലിന് ഏതാണ്ട് ലക്ഷം രൂപ വിലവരും. മംഗളൂരുവിൽനിന്ന് മണൽ കടത്തിക്കൊണ്ടുവരുകയായിരുന്ന മൂന്നു നാഷനൽ പെർമിറ്റ് ലോറികൾ വെള്ളിയാഴ്ച കൂത്തുപറമ്പ് പൊലീസും പിടികൂടിയിരുന്നു. മമ്പറത്ത് വാഹനപരിശോധനക്കിടെയായിരുന്നു ലോറികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.