കണ്ണൂർ: ഫസൽ വധക്കേസിൽ സുബീഷിെൻറ വാർത്താസമ്മേളനം ആർ.എസ്.എസ് നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാെണന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ ആരോപിച്ചു. രണ്ടുവർഷം മുമ്പ് സുബീഷ് തെൻറ പങ്കാളിത്തം തുറന്ന് സമ്മതിച്ച ഫോൺസംഭാഷണത്തിെൻറ ഓഡിയോ െറേക്കാഡ് പുറത്തുവന്നകാര്യം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. അതുസംബന്ധിച്ചുള്ള ചോദ്യത്തിന് ആ ഫോൺസംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് സുബീഷ് പറയുന്നത്. അങ്ങനെയെങ്കിൽ ഫോൺസംഭാഷണമുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കട്ടെ. തന്നെ മർദിച്ചാണ് ഫസൽ കേസിലെ പങ്കാളിത്തം സംബന്ധിച്ച് തന്നെക്കൊണ്ട് പറയിപ്പിച്ചത് എന്നാണ് സുബീഷ് ഇപ്പോൾ പറയുന്നത്. എന്നാൽ, കോടതിയിൽ ഹാജരാക്കുമ്പോൾ മജിസ്േട്രറ്റ് രേഖപ്പെടുത്തിയ സുബീഷിെൻറ മൊഴിയിൽതന്നെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ല എന്ന് രണ്ടിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ മർദിച്ചാണ് പൊലീസ് മൊഴിരേഖപ്പെടുത്തിയതെന്ന ബി.ജെ.പിക്കാരുടെ വാദവും പൊളിയുകയാണ്. സുബീഷിെൻറ മൊഴിയിൽ പറയുന്ന ഫസൽ സംഭവത്തിലെ ഷിനോജ് എന്ന ആർ.എസ്.എസുകാരെൻറ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. അതും പൊലീസ് രേഖപ്പെടുത്തിയ മൊഴിക്ക് മുമ്പാണ്. സുബീഷിെൻറ കുറ്റസമ്മതമൊഴിയെ തുടർന്ന് ഭയന്ന് ആറ്റിങ്ങൽ ആർ.എസ്.എസ് കാര്യാലയത്തിൽ ഷിനോജ് എത്തിയതായി മുൻ ആർ.എസ്.എസ് പ്രവർത്തകനായ വിഷ്ണുവിെൻറ മൊഴി പൊലീസിലും കോടതിയിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫസൽവധത്തിൽ ആർ.എസ്.എസ് നേതാക്കൾക്കുള്ള പങ്കാളിത്തം കൂടി അന്വേഷണത്തിലൂടെ വെളിച്ചത്ത് വരുമെന്ന സാഹചര്യത്തിലാണ് ഭരണസ്വാധീനം ഉപയോഗിച്ച് തുടരന്വേഷണം നടത്താതിരിക്കാൻവേണ്ടി ശ്രമിക്കുന്നത്. അതിെൻറ ഭാഗമായാണ് ആർ.എസ്.എസുകാർ കാവൽനിന്നുകൊണ്ട് നടത്തിയ വാർത്താസമ്മേളനം. യഥാർഥ കൊലയാളികളായ ആർ.എസ്.എസുകാരെ രക്ഷപ്പെടുത്താൻ കേന്ദ്രഗവൺമെൻറിനെ അടക്കം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ശ്രമങ്ങളിൽ പോപുലർഫ്രണ്ട് നേതൃത്വവും ഒളിച്ചുകളി തുടരുകയാണ്. ഇതിനെതിരെയും ജനങ്ങൾ പ്രതികരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം, ആർ.എസ്.എസ് പ്രവർത്തകനായ സുബീഷിനെ ഫസൽ കേസിൽ പ്രതിചേർക്കുവാനുള്ള സി.പി.എം ജില്ല നേതൃത്വത്തിെൻറയും കണ്ണൂരിലെ രണ്ട് ഡിവൈ.എസ്.പിമാരുടെയും ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന നീക്കമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് പി. സത്യപ്രകാശൻ പ്രസ്താവനയിൽ പറഞ്ഞു. സി.പി.എം വിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധം മൂലം സി.പി.എം നേതൃത്വത്തിെൻറ അറിവോടെ നടത്തിയ കൊലപാതകമായിരുന്നു ഫസൽവധം. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന ഈ കൊലപാതകം അന്വേഷിച്ച പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും സി.പി.എം പ്രവർത്തകരും നേതാക്കളുമാണ് യഥാർഥ പ്രതികൾ എന്നാണ് കണ്ടെത്തിയത്. തലകീഴായി കെട്ടിത്തൂക്കുകയും കണ്ണിൽ എരിവുള്ള ദ്രാവകം ഒഴിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനുശേഷം പൊലീസ് എഴുതി തയാറാക്കി കൊണ്ടുവന്ന മൊഴി സുബീഷിനെ വായിച്ചുകേൾപ്പിച്ച ശേഷം അതുപോലെ നിർബന്ധിപ്പിച്ച് പറയിപ്പിക്കുകയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ കേസ് അന്വേഷിക്കുന്നതിനിടയിൽ കെ.ടി. ജയകൃഷ്ണനെ ആദ്യം വെട്ടിയത് താനാണെന്ന് ടി.കെ. രജീഷ് മൊഴിനൽകിയിരുന്നു. അങ്ങനെ വരുമ്പോൾ രജീഷ് നൽകിയ മൊഴി എവിടെയാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്ന് സത്യപ്രകാശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.