തെരുവുനായ്​ കേന്ദ്രമായി ത​ളി​പ്പ​റ​മ്പ്​ താ​ലൂ​​ക്ക്​ ഒാഫിസ് വളപ്പ്

ത​ളി​പ്പ​റ​മ്പ്: താ​ലൂ​​ക്ക്​ ഒാ​ഫി​സ് വ​ള​പ്പി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം. ജ​ന​ങ്ങ​ൾ​ക്കു​നേ​രെ ചാ​ടു​ന്ന നാ​യ്​​ക്ക​ൾ നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റും മ​റ്റും ക​ടി​ച്ചു​കീ​റു​ന്ന​തും പ​തി​വാ​യി. താ​ലൂ​ക്ക് ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​നാ​യ ഒ. ​ര​മേ​ശ​​െൻറ സ്കൂ​ട്ട​റി​​െൻറ സീ​റ്റ് ക​ടി​ച്ചു​കീ​റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​മേ​ശ​ൻ ഓ​ഫി​സി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു സ്കൂ​ട്ട​ർ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ്​ സീ​റ്റ് ക​ടി​ച്ചു​കീ​റി​യ​നി​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് എ. ​ക​ൽ​പ​ന​യു​ടെ സ്കൂ​ട്ട​റി​ന് നേ​രെ​യും നാ​യ്​​ക്ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഓ​ഫി​സ് വ​ള​പ്പി​ൽ നി​ർ​ത്തി​യി​ടു​ന്ന കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​യ്​​ക്ക​ൾ മാ​ന്തി​ക്കേ​ടു​വ​രു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഒ​രു​കൂ​ട്ടം നാ​യ്​്​​ക്ക​ൾ എ​ന്നും ഓ​ഫി​സ് വ​ള​പ്പി​ൽ ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ വി​വി​ധ ആ​വ​ശ്യ​ത്തി​നെ​ത്തു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്. തെ​രു​വു​നാ​യ്​​ക്ക​ൾ​ക്ക് ചി​ല​യാ​ളു​ക​ൾ മ​ത്സ്യ-​മാം​സാ​ദി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് ക​മ്മി​റ്റി ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.