കടലാടിപാറയിൽ വീണ്ടും ഖനനനീക്കം അനുവദിക്കി​ല്ലെന്ന്​ നാട്ടുകാർ

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കടലാടിപാറയിൽ കോടതിവിധി സമ്പാദിച്ച് വീണ്ടും ബോക്സൈറ്റ് ഖനനം നടത്താൻ നീക്കം. മുംബൈ ആസ്ഥാനമായുള്ള ആശപുര കമ്പനിയാണ് ഹൈകോടതി വിധി അനുകൂലമായി വന്നാൽ വീണ്ടും ഖനനം നടത്താൻ ഒരുങ്ങുന്നത്. ഖനനവിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഹൈകോടതി ഉത്തരവായിട്ടുണ്ട്. ആശപുര കമ്പനി നൽകിയ ഹരജിയുടെ വാദത്തിനൊടുവിലാണ് ഹൈകോടതി ഉത്തരവിട്ടത്. ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്കാണ് ഖനനസ്ഥലത്തെത്തി പൊതുജനാഭിപ്രായം തേടാൻ നിദേശം നൽകിയത്. കമ്പനി നിരത്തിയ വാദങ്ങൾ തെറ്റാണെന്ന് സർക്കാർ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി കേട്ടില്ല. 2006ലാണ് കടലാടിപാറയിൽ 200 ഏക്കർ സ്ഥലത്ത് ബോക്സൈറ്റ് ഖനനം നടത്താൻ കമ്പനി ശ്രമിച്ചത്. ശക്തമായ ജനകീയസമരം മൂലം തുടർനടപടികൾ നിർത്തിവെക്കുകയായിരുന്നു. 2013ൽ വീണ്ടും കമ്പനി പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഒാഫ് റഫറൻസ് തയാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയറക്ടർ അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് ജനകീയ പ്രക്ഷോഭം ആരംഭിച്ചപ്പോൾ അന്നത്തെ വ്യവസായമന്ത്രി കെ.പി. കുഞ്ഞാലിക്കുട്ടി ഖനനാനുമതി റദ്ദ് ചെയ്തുകൊണ്ട് ഉത്തരവായി. ഇൗവർഷം ഫെബ്രുവരിയിൽ പഠനത്തി​െൻറ പേരിൽ ആശപുര കമ്പനി സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പ്മൂലം മടങ്ങിപ്പോയി. വീണ്ടും കോടതിവിധി സമ്പാദിച്ച് ഖനനം നടത്താനുള്ള നീക്കമാണ് കമ്പനിയുടേതെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ വാദം. ശക്തമായ ജനകീയപ്രക്ഷോഭം വീണ്ടും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കടലാടിപ്പാറ വിഷയത്തിൽ സർക്കാർ നിലപാടിനെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തെരുവുനായുടെ കടിയേറ്റു തലയടുക്കം: വ്യാപാരിക്കു തെരുവുനായുടെ കടിയേറ്റു. കരിന്തളം തലയടുക്കം ടൗണിൽ പെട്ടിക്കട നടത്തുന്ന വാളൂരിലെ എൻ. കൊട്ടനാണ് (67) കടിയേറ്റത്. ശനിയാഴ്ച രാവിലെ കടയിൽ നിൽക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.