തെരുവുനായ്​ കേന്ദ്രമായി താലൂക്ക്​ ഒാഫിസ് വളപ്പ്

തളിപ്പറമ്പ്: താലൂക്ക് ഒാഫിസ് വളപ്പിൽ തെരുവുനായ് ശല്യം രൂക്ഷം. ജനങ്ങൾക്കുനേരെ ചാടുന്ന നായ്ക്കൾ നിർത്തിയിട്ട ഇരുചക്രവാഹനങ്ങളുടെ സീറ്റും മറ്റും കടിച്ചുകീറുന്നതും പതിവായി. താലൂക്ക് ഓഫിസ് ജീവനക്കാരനായ ഒ. രമേശ​െൻറ സ്കൂട്ടറി​െൻറ സീറ്റ് കടിച്ചുകീറി. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രമേശൻ ഓഫിസിനു സമീപം നിർത്തിയിട്ടതായിരുന്നു സ്കൂട്ടർ. ഇന്നലെ രാവിലെയാണ് സീറ്റ് കടിച്ചുകീറിയനിലയിൽ കണ്ടത്. കഴിഞ്ഞദിവസം എൻ.ജി.ഒ അസോസിയേഷൻ നേതാവ് എ. കൽപനയുടെ സ്കൂട്ടറിന് നേരെയും നായ്ക്കൾ ആക്രമണം നടത്തിയിരുന്നു. ഓഫിസ് വളപ്പിൽ നിർത്തിയിടുന്ന കാറുകൾ ഉൾപ്പെടെ നായ്ക്കൾ മാന്തിക്കേടുവരുത്തുന്നതായും പരാതിയുണ്ട്. ഒരുകൂട്ടം നായ്്ക്കൾ എന്നും ഓഫിസ് വളപ്പിൽ ഉള്ളതിനാൽ ഇവിടെ വിവിധ ആവശ്യത്തിനെത്തുന്നവർ ഭീതിയിലാണ്. തെരുവുനായ്ക്കൾക്ക് ചിലയാളുകൾ മത്സ്യ-മാംസാദികൾ വിതരണം ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി തഹസിൽദാർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.